Saturday, May 8, 2010

അലക്സാണ്ടര്‍ ദി ഗ്രേറ്റ്‌

അണ്ണാ.. കുറച്ചു വെള്ളം ... വേഗം

എന്താടെ നീ നിന്ന് കിതൈക്കാതെ . അവിടെങ്ങാനും ഇരിക്ക്. ഇന്നാ വെള്ളം കുടി.

ഹോ എപ്പോള ശ്വാസം നേരെ വീണത്‌ .

എടെ നീ ഇന്നലെ തമിള്‍ പടങ്ങളെ ഒക്കെ പുച്ചിച്ചു നിലവാരവും കലാമൂല്യവും ഉള്ള മലയാള പടങ്ങള്‍ കാണാന്‍ പോയതാണല്ലോ . എന്നിട്ട് ?

അണ്ണാ വെറുതെ ശവത്തില്‍ കുത്തല്ലേ പ്ലീസ്. ഇന്നലെ വാശിക്ക് പൊയ് കണ്ട പടം അലക്സാണ്ടര്‍ ദി ഗ്രേറ്റ്‌ ആയി പോയി.

അത് കൊണ്ട് ? ഡോക്ടര്‍ ലാലേട്ടന്റെ പടമല്ലേ എങ്ങനെ ഉണ്ട് ? നീ വിശദമായി ഒന്ന് പറഞ്ഞെ .

പടം തുടങ്ങുന്നത് തരകേടില്ലാത്ത ഒരു പാട്ടോടെയാണ്‌ ( ഒപ്പം അസഹനീയമായ കൊറുസ്സും) ചെറുപ്പക്കാരനായ സായി കുമാറിനെയും ഒരു കുട്ടിയേയും ആണ് ഈ ഗാന രംഗത്തില്‍ കാണിക്കുന്നത്. അതിനുശേഷം കുറെ വര്‍ഷങ്ങള്‍ക്കു ശേഷം കഥ (അഥവാ കഥ എന്ന് ഇവനൊക്കെ പറയുന്ന സാധനം)തുടങ്ങുന്നു .

വര്‍മ industries മുതലാളി സായികുമാര്‍ (വയസായി) മകന്‍ ബാല ഭാര്യ സുധ ചന്ദ്രന്‍. സായി കുമാര്‍ ഭാര്യയും മകനുമായി പിണക്കത്തിലാണ് . പതിവ് പോലെ കുറെ ബന്ധുക്കള്‍ സിദ്ദിക് ഇന്റെ നേത്രുത്വത്തില്‍ സായികുമാര്‍ ചത്ത്‌ തുലഞ്ഞാല്‍ സ്വത്തു അടിച്ചു മാറ്റാന്‍ തയാറായി ഇരിപ്പുണ്ട്.ബാലാ ബിസ്നെസ്സ് ഒക്കെ പൊളിഞ്ഞു കടക്കാരെ കൊണ്ട് പൊറുതി മുട്ടി ഇരിക്കുന്നു. ബാലയുടെ കാമുകി ഒരു ബോംബെ മോഡല്‍ കൂടെ കൂടെ പ്രത്യക്ഷപെടുന്നു. അങ്ങനെ ഇരിക്കുമ്പോള്‍ പെട്ടന്ന് ഒരു ഹാര്‍ട്ട്‌ അറ്റാക്ക്‌ വന്നു സായികുമാര്‍ പണ്ടാരം അടങ്ങുന്നു. എല്ലാവരും ആകാംഷയോടെ കാത്തിരിക്കുമ്പോള്‍ വക്കീല്‍ സായി കുമാറിന്റെ വില്‍ പത്രം വായിക്കുന്നു . ആകെ മൂന്ന് വരി ഉള്ള ഒരു വില്‍പത്രം ആണത്രെ ഇതു !!
അതനുസരിച്ച് എല്ലാ സ്വത്തും ഇവര്‍ക്കാര്‍ക്കും അല്ല മറിച്ചു....

ഞാന്‍ പറയാം ബെല്ലാരിയില്ലേ ഒരു പോത്ത് കച്ചവടക്കാരനാണ് . പേര് രാജ മാണിക്യം . തന്നെടെ ....

ചുമ്മാതിരി അണ്ണാ അവിടെയല്ലേ കഥയുടെ വ്യത്യസ്തത . ഇവിടെ സ്വത്തു മുഴുവനും പോകുന്നത് സായികുമാറിന്റെ രഹസ്യ സന്തതി അയ അലക്സാണ്ടര്‍ വര്‍മക്കാണ്.പിന്നെ അയാള്‍ ജീവിചിരുപ്പില്ലേല്‍ കുറച്ചു സ്വത്തു ബാലയ്ക്കും കുറച്ചു ബന്ധുകള്‍ക്കും ബാക്കി ഏതോ ട്രസ്റ്റിനു പോകും .രണ്ടു പേരും ജീവിചിരുപ്പില്ലെങ്ങില്‍ സ്വത്തു മുഴുവനും ട്രസ്റ്റിനു.ഇതു കേട്ട പാതി ബാല അലക്സാണ്ടര്‍ വര്‍മയെ തേടി ബോംബൈക്ക് വെച്ച് പിടിക്കുന്നു. (പറയാന്‍ മറന്നു വര്‍മ സ്ഥാപനങ്ങളുടെ ബേസ് ദുബായ് ആണ് )
കൂട്ടിനു കാമുകി യും പിന്നെ അമ്മാവന്‍ ജഗദീഷും ഉണ്ട് . ഒരു വൃത്തികെട്ട വിഗും വെച്ച് പ്രത്യക്ഷപെടുന്ന ജഗദീഷ് പടം കാണുന്നവരെ ചിരിപ്പിച്ചേ അടങ്ങു എന്ന വാശിയില്‍ ആണ്.എന്ത് ചെയാന്‍ സഹിക്കുക തന്നെ.

എന്നിട്ട് ?

എന്നിട് എന്തോന്ന് ? ബോംബയില്‍ എത്തുന്ന അവര്‍ അലക്സാണ്ടര്‍ വര്‍മയെ അന്വേഷിക്കുന്നു . അവസാനം അയാള്‍ ഒരു കൊലപാതക കേസ്ല്‍ ശിക്ഷ അനുഭാവിക്കയാനെന്നും മാനസിക നില തകരാറില്‍ ആയതിനാല്‍ ഇപ്പോള്‍ ഭ്രാന്താശുപത്രിയില്‍ ചികിത്സയില്‍ ആണെന്നും അറിയുന്നത്.അവിടെ എത്തുന്ന അവര്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന അലക്സാണ്ടര്‍ വര്‍മയെ കാണുന്നു . അതിനു ശേഷം പടം എങ്ങോട്ടോ പോയി പണ്ടാരം അടങ്ങുന്നു.

ഹ നീ അങ്ങനെ അറുത്തു മുറിച്ചു പറയാതെ . ഒന്ന് വിശദമാക്കെടെ

അണ്ണാ ലാലേട്ടനെ ഈ പടത്തില്‍ കണ്ടാല്‍ ഇയാള്‍ക്ക് അഭിനയിക്കാന്‍ അറിയാമോ എന്ന് ആരും ചോദിച്ചു പോകും ആരും. അത്രക്ക് ബോര്‍ ആയിട്ടാണ് ലാലേട്ടന്‍ അഭിനയിച്ചു തകര്‍ക്കുന്നത്.പിന്നെ ഭ്രാന്തന്‍ ആയതു കൊണ്ട് എന്ത് വേണേലും ആകാമല്ലോ . തിരകഥ എന്നൊരു സാധനം ഇല്ലാത്തതും സംവിധായകന്‍ പണി പഠിക്കാന്‍ ഇറങ്ങിയ ആളു ആയതും ഈ പടത്തെ ഒരു അനുഭവം ആക്കി മാറ്റുന്നു.പിന്നെ വട്ടാണെന്ന് കരുതി ലാലേട്ടന്‍ മോശക്കാരന്‍ ആണെന്ന് ആരും കരുതരുത് .ബഹു ഭാഷ പണ്ഡിതന്‍,സംഗീത,സംഗീത ഉപകരണങ്ങളില്‍ വിദഗ്ധന്‍,കണക്കില്‍ അതിവിദഗ്ദന്‍,ഒടുക്കത്തെ ഓര്‍മ ശക്തി എന്തിനു അധികം പറയുന്നു ഒന്നോ രണ്ടോ കൊല്ലം മെഡിക്കല്‍ കോളേജില്‍ പോയതിന്റെ ബലത്തില്‍ ഒറ്റയ്ക്ക് ഒരു operation വരെ വിജയകരം ആയി ചെയുന്നുണ്ട് ഡോക്ടര്‍ ലാലേട്ടന്‍ ഈ പടത്തില്‍.(ഡോക്ടര്‍മാര്‍ അന്തിച്ചു നില്‍കുകയും അഭിനന്ദിക്കുകയും വേറെ).ലാലേട്ടന്റെ വട്ടു ഒരു പ്രത്യേക തരത്തില്‍ ഉള്ളതാണ് പോലും . ഒരു പ്രോഗ്രാം ചെയ്ത പോലെയാണ് അദേഹം പ്രവര്‍ത്തിക്കുക എന്നാണ് ഡോക്റെര്സ് പോലും പറയുന്നേ. (കാണുന്ന നമുക്ക് വട്ടു പിടികാത്തത് ഭാഗ്യം).തമാശ പോരാത്തത് കൊണ്ടാവും സിദ്ദിക്കു അയക്കുന്ന കുറെ മണ്ടന്‍ ഗുണ്ടകള്‍ അലക്സാണ്ടര്‍ വര്‍മയെ തട്ടി കൊണ്ട് പോകാന്‍ നടക്കുന്നുണ്ട്.ഒരിക്കല്‍ തട്ടി കൊണ്ട് പോകുമ്പോള്‍ ഗുണ്ടകളെ കച്ചാ പാപ്പട് പച്ചാ പാപ്പട് പോലുള്ള toung twisters പറഞ്ഞു പറ്റിച്ചു !!! രക്ഷപെടുന്നുണ്ട് അലക്സാണ്ടര്‍ വര്‍മ.ഇതിലും എത്ര ഭേദം ആണെടെ ആ വടിവേലുവിന്റെ വളിച്ച കോമഡി.പടം അവസാനിക്കാരകുമ്പോള്‍ ലാലേട്ടന്‍ വെറുതെ വട്ടു അഭിനയിക്കയായിരുന്നു എന്നും. സ്വന്തം അച്ഛനായ സായി കുമാറിനെ കുടുക്കാനുള്ള ഒരു ശ്രമത്തെ ( കുടുക്കാനുള്ള തന്ത്രം ആണ് കോമഡി. സായികുമാര്‍ ഒരു ഹോട്ടലില്‍ മുറി എടുക്കുന്നു . മുറിയില്‍ വരുന്ന സായി കുമാര്‍ കാണുന്നത് ബാത്ത് റൂമില്‍ അവിടുത്തെ ഒരു ജീവനകാരിയുടെ ശവം !!. തീര്‍ന്നില്ലേ . സായി കുമാറിന്റെ ജീവിതം കട്ട പുക!!! എന്തൊരു തന്ത്രം ) തകര്‍ക്കാനായി നല്ലവനായ ലാലേട്ടന്‍ ആ കൊലകുറ്റം ഏറ്റെടുക്കുകയും പിന്നെ കുറെ കാലമായി നിരന്തരമായി വട്ടു അഭിനയിക്കുകയും ആയിരുന്നത്രെ.
ഇതൊക്കെ പറഞ്ഞതിന് ശേഷവും ലാലിന്‍റെ പെരുമാറ്റത്തില്‍ പറയതക്ക ഒരു വ്യത്യാസവും നമുക്ക് കാണാന്‍ കഴിയുന്നില്ല.ദേഹം അനങ്ങി അഭിനയിക്കാന്‍ പോലും പറ്റാത്ത ഡോക്ടര്‍ ലാലേട്ടന്‍ മലയാള സിനിമക്ക് ഒരു ബാധ്യത ആയി മാറുകയാണ് എന്ന് പറഞ്ഞാല്‍ ദയവായി ഫാന്‍സ്‌ പിണങ്ങരുത്,പിന്നെ അവസാനം ബുദ്ധിമാനായ ലാലേട്ടന്‍ എല്ലാരേയും പറ്റിച്ചു സ്വത്തുക്കളെല്ലാം ബാലക്ക് കൊടുത്തിട്ട് പോകുന്നിടത്ത് പടം തീരുന്നു . ഇതിനിടെ സായി കുമാറിനെ കുരുക്കാന്‍ ശ്രമിച്ച വില്ലന്‍ ബന്ധുവിനെ പിടികുടുന്നും ഉണ്ട്.സംവിധായകന്‍ എന്ന നിലയ്ക്ക് ശ്രീ മുരളി നാഗവള്ളി ജയ സൂര്യയും (സംവിധായകന്‍) പ്രശാന്ത് മബുള്ളിയെയും ബഹു ദൂരം പിന്നില്‍ ആക്കിയിരിക്കുന്നു

മതിയാക്കെടെ. കേട്ടിട് തന്നെ മതിയായി . നീ എങ്ങനെ പിടിചിരുന്നെടെ ഇതു മുഴുവന്‍ കണ്ടു കൊണ്ട് ?

അത് എപ്പോളും എനിക്ക് പോലും അറിയില്ല അണ്ണാ . ഏതായാലും ഭഗവാനും , Angel ജോണ്‍ ഉം ഒക്കെ സഹിച്ചിരുന്നവര്‍ ആണ് നിങ്ങള്‍ എങ്കില്‍ , വേറെ ഒന്നും ചെയ്യാന്‍ ഇല്ലെങ്ങില്‍ മാത്രം ഒന്ന് രണ്ടു പ്രാവശ്യം കുടി ആലോചിച്ചിട്ട് ഈ പടം കാണുക.

1 comment: